മാവേലി ചരിതം (ഓണപ്പാട്ടു്)
മാവേലി ചരിതം എന്നറിയപ്പെടുന്ന ഓണപ്പാട്ടിന്റെ പൂർണരൂപം ചുവടെ:- ‘' ആരോമൽ പൈങ്കിളി പെൺകിടാവേ പാരാതെ വന്നിങ്ങരികത്തിരി തേനും കദളിപ്പഴവും പാലും വേണ്ടുന്നതെല്ലാം തരുന്നതുണ്ടു് എങ്ങു്ന്നു് വന്നൂ കിളിക്കിടാവേ ? '’ ‘' തൃക്കടൽക്കരേന്നു് വന്നു ഞാനും '’ '’ തൃക്കാ ' ക്കരെയെന്തു് വാർത്തയുള്ളൂ ?’’ ‘' അക്കഥ ചൊൽവാനെളുതല്ലൊട്ടും! '’ എന്നതുകേട്ടു് കിളിമകളും നന്നായ് തെളിഞ്ഞു പറഞ്ഞു മെല്ലെ: “ തൃക്കാക്കരെ ശ്രീമഹാദേവരെൻ ഉൾക്കാമ്പിൽ വന്നു് തുണച്ചിടേണം തൃക്കാ ' ക്കരെശ്രീ മഹാമന്നന്റെ കേൾവികൾ കേൾപ്പിൻ മഹാമഹാജനങ്ങൾ ആരാജമൌലീടെ ചെയ്തിയെല്ലാം മാലോകർ ചൊല്ലി ഞാൻ കേൾപ്പതുണ്ടു് മാവേലി നാടു് വാണീടും കാലം മാനുഷരെല്ലാരുമൊന്നു് പോലെ ആമോദത്തോടെ വസിയ്ക്കും കാലം ആപത്തെങ്ങാർക്കുമൊട്ടില്ല താനും ആധികൾ വ്യാധികളൊന്നുമില്ലാ ബാലമരണങ്ങൾ കേൾപ്പാനില്ലാ പത്തായിരത്താണ്ടിരിയ്ക്കുമല്ലൊ നല്ലവരല്ലാതെയില്ല പാരിൽ എല്ലാ കൃഷികളുമൊന്നു് പോലെ നെല്ലിനു് നൂറു് വിളവതുണ...