ജനുവരി 4
ജനുവരി 4 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 4 വർഷത്തിലെ 4-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 361 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 362). ദിനാചരണങ്ങൾ ലോക ബ്രെയിൽ ദിനം ചരിത്രസംഭവങ്ങൾ 46 BC - ജൂലിയസ് സീസർ റസ്പിന യുദ്ധത്തിൽ ടൈറ്റസ് ലാബനിയസുമായി യുദ്ധം ചെയ്യുന്നു. 1896 - യൂറ്റാ 45-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. 1932 – ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി. 1948 – ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി. 1958 - സ്പുട്നിക് 1 ഭ്രമണപഥത്തിൽ നിന്നും ഭൂമിയിൽ പതിക്കുന്നു. 1959 - ചന്ദ്രന്റെ സമീപത്ത് എത്തിച്ചേർന്ന ആദ്യത്തെ ബഹിരാകാശവാഹനയായി ലൂണ 1 മാറി. 1961 – 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്. 1966 – താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാന പങ്കെടുത്തു. 2003 നവംബറിലെ റോസ് വിപ്ലവത്തിനുശേഷം ജോർജിയയുടെ പ്...