ചരിത്രത്തിൽ ജൂൺ 1

 💥💥💥💥💥💥💥💥💥💥💥          
 🌷🔰 * ജൂൺ 1*🔰🌷
⚡🔥✨🌟⚡🔥✨🌟⚡🔥✨
*🖋️ചരിത്രത്തിൽ ഈ ദിവസം🖋️*
📖📚📖📚📖📚📖📚📖📚

*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 1 വർഷത്തിലെ 152-ാം ദിവസമാണ് (അധിവർഷത്തിൽ 153-ാം ദിവസം); വർഷാവസാനം വരെ 213 ദിവസങ്ങൾ ബാക്കിയുണ്ട്.* 

⚡🔥✨🌟⚡🔥✨🌟⚡🔥✨
♾️♾️♾️♾️♾️♾️♾️♾️

🔥 *ദിനാചരണങ്ങൾ* 🔥
▂▂▂▂▂▂▂▂▂▂▂▂▂▂▂

🪔 *മാതാപിതാക്കളുടെ ആഗോള ദിനം*
🪔 *സമോവ - സ്വാതന്ത്ര്യ ദിനം(1962)*
🪔 *ടുണീഷ്യ - ഭരണഘടനാ ദിനം.*

♾️♾️♾️♾️♾️♾️♾️♾️♾️

🔅 *ചരിത്ര സംഭവങ്ങൾ* 🔅
▂▂▂▂▂▂▂▂▂▂▂▂▂▂▂

🕒  193 – റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
🕒 1252 – അൽഫോൻസോ പത്താമനെ കാസ്റ്റൈലിലെയും ലിയോണിലെയും രാജാവായി പ്രഖ്യാപിച്ചു.
🕒  1540 – സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ സന്ധിയിലായെങ്കിലും പോർട്ടുഗീസുകാർ പൊന്നാനി കോട്ട കീഴടക്കി.
🕒  1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
🕒  1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
🕒  1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
🕒 1958 - അൾജീരിയയിലെ പ്രതിസന്ധി ഫ്രാൻസിൽ തന്നെ ആഭ്യന്തരയുദ്ധം വരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാൽ ഫ്രാൻസിന്റെ ജനറൽ ചാൾസ് ഡി ഗാൾ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തി.
🕒  1979 – റൊഡേഷ്യയിലെ വെള്ളക്കാരുടെ ഭരണം അവസാനിച്ചു. റൊഡേഷ്യ ഏകദേശം 90 വർഷത്തെ വെള്ളക്കാരുടെ ന്യൂനപക്ഷ ഭരണം ഔദ്യോഗികമായി അവസാനിപ്പിക്കുകയും അത് സിംബാബ്‌വെ-റൊഡേഷ്യ എന്നറിയപ്പെടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു
🕒 1980 - കേബിൾ ന്യൂസ് നെറ്റ്‌വർക്ക് (സി.എൻ.എൻ.) സം‌പ്രേഷണം ആരംഭിച്ചു.
🕒  1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബാച്ചോവും ഒപ്പുവച്ചു.
🕒  2001 - ഹിമാലയൻ രാജ്യമായ നേപ്പാളിന്റെ നേപ്പാളിലെ കിരീടാവകാശിയായ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ രാജകുടുംബാംഗങ്ങളെ മുഴുവൻ വെടിവച്ചു കൊന്നു. 
♾️♾️♾️♾️♾️♾️♾️♾️♾️

*🔥ജയന്തികൾ🔥*
▂▂▂▂▂▂▂▂▂▂▂▂▂▂▂

🪷 *വി. ജയനാരായണൻ - പ്രമുഖ മലയാള ചെറുകഥാകൃത്തായിരുന്നു ജയനാരായണൻ(1 ജൂൺ 1944 - 1 ഫെബ്രുവരി 1999). 1991 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.*
🪷 *നർഗീസ് - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു നർഗീസ് ദത്ത് (ജൂൺ 1,1929 – മേയ് 3, 1981). 1940 - 60 കാലഘട്ടത്തെ ഒരു മികച്ച നടിയായിരുന്നു നർഗീസ്. അക്കാലത്തെ ധാരാളം വിജയചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു.*
🪷 *മരിലിൻ മൺറോ - ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു മരിലിൻ മൺറോ (ജൂൺ 1, 1926-നു – മരണം: ഓഗസ്റ്റ് 5, 1962). 1950-കളിലെയും 1960-കളുടെ ആദ്യപാദത്തിലെയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര താരങ്ങളിൽ ഒരാളായി മരിലിൻ മൺറോ ഉയർന്നു.* 
🪷 *മിസ് കുമാരി - ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്നു മിസ് കുമാരി (ജനനം  ജൂൺ 1, 1932 - മരണം    ജൂൺ 9, 1969). 1940 മുതൽ 1960 വരെയായിരുന്നു മലയാളചലച്ചിത്രവേദിയിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നത്.*

♾️♾️♾️♾️♾️♾️♾️♾️

*🔥ചരമവാർഷികങ്ങൾ🔥*
▂▂▂▂▂▂▂▂▂▂▂▂▂▂


💎  ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ (+1846).
💎  ജയിംസ് ബുക്കാനൻ, അമേരിക്കയുടെ പതിനഞ്ചാമത്തെ പ്രസിഡന്റ് (+1868).
💎  അമേരിക്കൻ സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ ഹെലൻ കെല്ലർ (+1968).
💎  എൻ.കെ. ശേഷൻ - കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ മന്ത്രിയും നിയമസഭാംഗവുമായിരുന്നു എൻ.കെ. ശേഷൻ (ജീവിതകാലം: ഏപ്രിൽ 1927 -1 ജൂൺ 1986). വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്.
💎  നീലം സഞ്ജീവ റെഡ്ഡി - സ്വതന്ത്ര ഇന്ത്യയുടെ ആറാമത് രാഷ്ട്രപതി ആയിരുന്നു നീലം സഞ്ജീവ റെഡ്ഡി(മേയ് 19, 1913 - ജൂൺ 1, 1996) . 1977 മുതൽ 1982 വരെ ഇദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചു. ഐകകണ്ഠേന രാഷ്ട്രപതിയായ റെഡ്ഡി രണ്ടുതവണ ലോക്സഭാ സ്പീക്കറായിരുന്നിട്ടുണ്ട്.

♾️♾️♾️♾️♾️♾️♾️♾️ 

♨️♨️♨️♨️♨️♨️♨️♨️♨️♨️♨️
__________________________________
🗺️🗺️🗺️🗺️🗺️🗺️🗺️🗺️🗺️🗺️🗺️
💫 _മലയാള വാർത്താ സേവ_ 💫
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
==============================

Popular posts from this blog

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി