ഒക്ടോബർ 02
🔥🌟🔥🌟🔥🌟🔥🌟
✒️ചരിത്രരേഖ ✒️
🔅🔅🔅🔅🔅🔅🔅🔅
ഇന്ന് 2023 ഒക്ടോബർ 02 (1198 കന്നി 16)
📝📝📝📝📝📝📝📝
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 2, വർഷത്തിലെ 275 (അധിവർഷത്തിൽ 276)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 90 ദിവസങ്ങൾ കൂടിയുണ്ട്.
🔥🌟🔥🌟🔥🌟🔥🌟
ദിനാചരണങ്ങൾ
🔥🌟🔥🌟🔥🌟🔥🌟
💠ഗാന്ധി ജയന്തി, അന്താരാഷ്ട്ര അഹിംസാ ദിനം
💠ലോക ആവാസ ദിനം
💠ലോക മദ്യവിരുദ്ധ ദിനം
💠ഗാർഹിക പീഡനത്തിനെതിരായ ഐക്യദിനം
💠സ്വാതന്ത്ര്യദിനം (ഗിനിയ)
📝📝📝📝📝📝📝📝
🌹 ചരിത്രസംഭവങ്ങൾ🌹🔻 🔻 🔻
🔥🌟🔥🌟🔥🌟🔥🌟
🌐1502 - വാസ്കോഡഗാമ യുടെ നേതൃത്വത്തിലുള്ള സംഘം പന്തലായനിയ്ക്കടുത്ത് കടലിൽ വച്ച് ഹജ്ജ് കർമം കഴിഞ്ഞ് മടങ്ങിയവരുടെ കപ്പലാക്രമിച്ച് അഗ്നിക്കിരയാക്കി.
🌐1932 - ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം കെ. കേളപ്പൻ ഗുരുവായൂർ ക്ഷേത്രനടയിൽ നടത്തിയിരുന്ന നിരാഹാര സത്യാഗ്രഹം നിർത്തിവച്ചു.
🌐1957 - വിനോദ പരിപാടികൾക്ക് മാത്രമായുള്ള ആകാശവാണിയുടെ വിവിധ ഭാരതി റേഡിയോ പ്രവർത്തനമാരംഭിച്ചു.
🌐1958 - ഗിനിയ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു.
🌐1979 - തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തു
🌐1983 - മഹാത്മാഗാന്ധി സർവ്വകലാശാല കോട്ടയം ആസ്ഥാനമായി നിലവിൽ വന്നു.
🌐1990 - പൂർവ്വ ജർമനിയും പശ്ചിമ ജർമനിയും സംയോജിച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി എന്ന ഒറ്റ രാജ്യം നിലവിൽ വന്നു.
🌐1995 - പഞ്ചായത്തുകൾക്ക് ത്രിതല അടിസ്ഥാനത്തിൽ ഭരണച്ചുമതല ഔദ്യോഗികമായി കൈമാറി
🌹ജന്മദിനങ്ങൾ🌹 🔻🔻🔻
🔥🌟🔥🌟🔥🌟🔥🌟
🌹1869 - മഹാത്മാ ഗാന്ധിയുടെ ജന്മദിനം- മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
🌹ലാൽ ബഹാദൂർ ശാസ്ത്രി - ലാൽ ബഹാദൂർ ശാസ്ത്രി(ഒക്ടോബർ 2, 1904 - ജനുവരി 11, 1966) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു. ജയ് ജവാൻ ജയ് കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത് ശാസ്ത്രിയാണ്.
🌹അഭേദാനന്ദ സ്വാമികൾ - ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ ആത്മീയ സോദരനും ആയിരുന്ന പ്രശസ്തനായ ആധ്യാത്മിക നേതാവായിരുന്നു അഭേദാനന്ദ സ്വാമികൾ (ജനനം: 2 ഒക്ടോബർ 1866 - മരണം: 8 സെപ്റ്റംബർ 1939).
🌹ആശ പരേഖ് - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, സംവിധായകയും, നിർമ്മാതാവുമാണ് ആശ പരേഖ്(ജനനം: ഒക്ടോബർ 2, 1942). 1959 മുതൽ 1973 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്രനായിക നടി എന്ന പദവി ആശക്കാണ്.
🌹ഇ.പി. പൗലോസ് - മുതിർന്ന കോൺഗ്രസ് നേതാവും കേരളസംസ്ഥാനത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ രാമമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ഇ.പി. പൗലോസ്(2 ഒക്ടോബർ 1909 - 17 നവംബർ 1983).
🌹ഐരാവതം മഹാദേവൻ - വിഖ്യാത ശിലാലിഖിത-പുരാവസ്തുശാസ്ത്ര ഗവേഷക പണ്ഡിതനാണ് ഐരാവതം മഹാദേവൻ.(2 ഒക്ടോബർ 1930 - 27 നവംബർ 2018 തഞ്ചാവൂർ) തമിഴ്-ബ്രാഹ്മി ലിപികൾ വായിച്ചെടുത്തതുകൂടാതെ സിന്ധുലിപികളുടെ വ്യാഖ്യാനമായി ബന്ധപ്പെട്ടും മഹാദേവൻ സംഭാവനകൾ നൽകിയിട്ടുണ്ട്.
🌹ഗ്രേയം ഗ്രീൻ - ഹെന്രി ഗ്രേയം ഗ്രീൻ, ഒ.എം., സി.എച്. (ഒക്ടോബർ 2, 1904 – ഏപ്രിൽ 3, 1991) ഒരു പ്രശസ്തനായ ഇംഗ്ലീഷ് നാടകകൃത്തും, നോവലിസ്റ്റും, ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ ആധുനികലോകത്തിലെ സന്ദിഗ്ധതയുള്ള സദാചാര, രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
🌹തപൻ സിൻഹ - ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമായിരുന്നു തപൻ സിൻഹ (2 ഒക്ടോബർ 1924 – 15 ജനുവരി 2009).
🌹നാറ്റ് ടേണർ - അമേരിക്കയിലെ നീഗ്രോ നേതാവായിരുന്നു നാറ്റ് ടേണർ (ജനനം ഒക്ടോബർ 2, 1800 - മരണം നവംബർ 11, 1831) . അടിമകളുടെ മോചനത്തിനായി 1831-ൽ സംഘടിപ്പിക്കപ്പെട്ട സൌത്താംപ്റ്റൺ പ്രക്ഷോഭത്തിന്റെ നേതാവെന്ന നിലയിൽ വിശ്രുതനാണിദ്ദേഹം.
🌹പ്രീതി റാണി സിവാച് - ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു പ്രീതം റാണി സിവാച്ച് (ജനനം: ഒക്റ്റോബർ 2, 1974).
🌹1943- മാലേത്ത് സരളാദേവി - പതിനൊന്നാം കേരള നിയമ സഭയിൽ ആറൻമുള മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് അംഗമാണ് മാലേത്ത് സരളാദേവി (ജനനം :2 ഒക്ടോബർ 1943).
🌹1852- വില്യം റാംസേ - ഉൽകൃഷ്ടവാതകങ്ങളുടെ കണ്ടുപിടിത്തത്തിന് 1904 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ആണ് സർ വില്യം റാംസേ (ജനനം: 2 ഒക്ടോബർ 1852 - മരണം: 23 ജൂലൈ 1916)
🌹 1895 - ബഡ് അബോട്ട് (ഹാസ്യനടൻ)
🌹 1945 - ഡോൺ മൿലീൻ (ഗാനരചയിതാവ്)
🌹1948 - ഡോണാ കരൺ - ഫാഷൻ ഡിസൈനർ
🌹 1951- സ്റ്റിങ്ങ് ( സംഗീതജ്ഞൻ)
💠💠💠💠🌹
🌷*ചരമവാർഷികങ്ങൾ*🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
🌷രാജകുമാരി അമൃതകൗർ - ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രിയായിരുന്നു രാജകുമാരി അമൃതകൗർ (2 ഫെബ്രുവരി 1889 – 2 ഒക്ടോബർ 1964) .സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായിരുന്നു.
🌷സാമുവൽ ആഡംസ് - ഒരു അമേരിക്കൻ സ്വാതന്ത്ര്യസമരനേതാവായിരുന്നു സാമുവൽ ആഡംസ് (ജനനം: 27 സെപ്റ്റംബർ 1722 - മരണം: 2 ഒക്ടോബർ 1803) . യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റായ ജോൺ ആഡംസിന്റെ അകന്ന ഒരു സഹോദരനായിരുന്നു സാമുവൽ.
🌷രാജാ രവിവർമ്മ - രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രാജാ രവിവർമ്മ (ഏപ്രിൽ 29, 1848 - ഒക്ടോബർ 2, 1906): . ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.
🌷കെ. കാമരാജ് - ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ് മേക്കറാ'യിരുന്നു കെ. കാമരാജ് (ജനനം: 1903 ജൂലൈ 15 - മരണം: 2 ഒക്ടോബർ 1975) . സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ് ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായി ആയിരുന്നു.
🌷എഡ്വേർഡ് ബ്രണ്ണൻ - മലബാറിൽ താമസിച്ച് മരിച്ച ഒരു വിദേശീയനായിരുന്നു എഡ്വേർഡ് ബ്രണ്ണൻ (ജനനം: 1784 - മരണം: 2 ഒക്ടോബർ 1859). തലശ്ശേരിയിലെ ബ്രണ്ണൻ കോളേജ് സ്ഥാപിച്ചത് എഡ്വേർഡ് ബ്രണ്ണനായിരുന്നു.
🌷ബാലഭാസ്കർ - കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്നു ബാലഭാസ്കർ(10 ജൂലൈ 1978 - 2 ഒക്ടോബർ 2018).
🌷ബർണാഡിനൊ ടെലസ്യൊ - ഒരു ഇറ്റാലിയൻ തത്ത്വചിന്തകനായിരുന്നു ബർണാഡിനൊ ടെലസ്യൊ (ജനനം: 7 നവംബർ 1509 - മരണം: 2 ഒക്ടോബർ 1588,). നവോത്ഥാന പ്രതിഭ എന്നു പ്രശസ്തിയാർജിച്ച ഇദ്ദേഹം 1509-ൽ ഇറ്റലിയിലെ കൊസൻസയിൽ ജനിച്ചു.
🌷മാർസൽ ഡുഷാംപ് - ഫ്രഞ്ച് അമേരിക്കൻ ചിത്രകാരനാണ് മാർസൽ ഡുഷാംപ് (28 ജൂലൈ 1887 – 2 ഒക്ടോബർ 1968). പ്രസിദ്ധ ശില്പിയായ റേമ് ഡുഷാംപ് വിലോണിന്റെ സഹോദരനാണിദ്ദേഹം. മാർസലിന്റെ ചിത്രരചനകൾ എണ്ണത്തിൽ കുറവാണെങ്കിലും തനതായ ശൈലിയിലൂടെ ജനശ്രദ്ധയെ ആകർഷിച്ചവയാണ്.
🌷തമ്പി കണ്ണന്താനം - മലയാളചലച്ചിത്ര സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായിരുന്നു തമ്പി കണ്ണന്താനം (ജനനം: 1953 ഡിസംബർ 11 - മരണം: 2 ഒക്ടോബർ 2018). പ്രശസ്ത നടൻ മോഹൻലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്.
♾️♾️♾️♾️♾️♾️♾️♾️