ഒക്ടോബർ 04


🔥🌟🔥🌟🔥🌟🔥🌟
✒️ *ചരിത്രരേഖ*  ✒️
🔅🔅🔅🔅🔅🔅🔅🔅
ഇന്ന്  2023 ഒക്ടോബർ 04 (1198 കന്നി 18)
📝📝📝📝📝📝📝📝
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 4 വർഷത്തിലെ 277 (അധിവർഷത്തിൽ 278)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 88 ദിവസങ്ങൾ കൂടിയുണ്ട്.

🌟🌟🌟🌟🌟🌟🌟🌟
🔅 *ദിനാചരണം* 🔅🔻🔻🔻
🔥🔥🔥🔥🔥🔥🔥🔥
💠സ്വാതന്ത്ര്യദിനം (ലെസോത്തോ)
🔥🌟🔥🌟🔥🌟🔥🌟
📝📝📝📝📝📝📝📝
🌹 *ചരിത്രസംഭവങ്ങൾ* 🌹🔻 🔻 🔻
🔥🔥🔥🔥🔥🔥🔥🔥

🌐1537 - ബൈബിളിന്റെ പൂർണ ഇംഗ്ലിഷ് പരിഭാഷ ആദ്യമായി പുറത്തിറങ്ങി.

🌐1582 - ജൂലിയൻ കലണ്ടറിന് പകരം ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നു.

🌐1824 - മെക്സിക്കോ റിപ്പബ്ലിക്ക് ആയി.

🌐1910 - പോർട്ടുഗൽ രാജഭരണം മാറി റിപ്പബ്ലിക്ക് ആയി. കിങ് മാനുവൽ ഇംഗ്ലണ്ടിലേക്ക് നാടു കടന്നു..

🌐1952 - ഹാർവാർഡ് സർവകലാശാലയിലെ ഡോ. പോൾ സോബ് വികസിപ്പിച്ച പേസ്മേക്കർ ആദ്യമായി പരീക്ഷിച്ചു.

🌐1957- ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമായ സ്പുട്നിക് 1 സോവിയറ്റ് യൂണിയൻ ഭ്രമണപഥത്തിലെത്തിച്ചു.

🌐1957 - ജലസേചനം, കുടിവെള്ളം എന്നിവ മുൻനിർത്തി തൃശ്ശൂരിൽ നിർമ്മിച്ച പീച്ചി ഡാം ഉദ്ഘാടനം ചെയ്തു.
🌐1958 - ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് ആദ്യത്തെ ജെറ്റ് വിമാന സർവീസ് ആരംഭിച്ചു.

🌐1959 - സോവിയറ്റ് യൂണിയന്റെ  ലൂണ 3 ചന്ദ്രൻറെ വിദൂരവശത്തിന്റെ ആദ്യചിത്രം ലഭ്യമാക്കി.

🌐1966 -  ദക്ഷിണാഫ്രിക്കയിൽ ചുറ്റപ്പെട്ട രാജ്യമായ ലെസോതോ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.

🌐1970 - കോൺഗ്രസിന് കൂടി പങ്കാളിത്തമുള്ള സി. അച്യുതമേനോന്റെ രണ്ടാം മന്ത്രിസഭ അധികാരത്തിലേറി.
🌐1977- ചാർജ് ഷീറ്റ് തികച്ചും ദുർബലമാണെന്ന് കണ്ടതിനാൽ 1977 ഒക്ടോബർ 03ന് ജനതാ സർക്കാർഅറസ്റ്റ് ചെയ്ത ഇന്ദിരാഗാന്ധിയെ പിറ്റേന്ന് ഒക്ടോബർ 04ന് കോടതി നിരുപാധികം വിട്ടയച്ചു.

 🌟🌟🌟🌟🌟🌟🌟🌟

🌹 *ജന്മദിനങ്ങൾ* 🌹 🔻🔻🔻
🔥🌟🔥🌟🔥🌟🔥🌟

🌹1857 - ശ്യാംജി കൃഷ്ണ വർമ്മ - ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനായിരുന്നു  ശ്യാംജി കൃഷ്ണ വർമ്മ(ജനനം 4 ഒക്ടോബർ 1857 - മരണം 30 മാർച്ച് 1930). ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെടുന്ന ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി, ലണ്ടനിലെ ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ശ്യാംജി

🌹1895 - ബസ്റ്റർ കീറ്റൺ - ഹാസ്യനടൻ
🌹1905 - പി. കുഞ്ഞിരാമൻ നായർ - പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ  പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, മഹാകവി പി എന്നും അറിയപ്പെട്ടു.
🌹1923 - ചാൾട്ടൻ ഹെസ്റ്റൺ - ഓസ്കർ അവാർഡ് ജേതാവും, ഇന്നും ഇതിഹാസമായി പരിഗണിക്കപ്പെടുന്ന പല ഹോളിവുഡ് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്ത ഒരു പ്രശസ്ത അമേരിക്കൻ സിനിമാ നടനാണ് ചാൾട്ടൺ ഹെസ്റ്റൺ (ജനനം: 4 October 1923 (or 1924) മരണം: 5 April 2008)
🌹 1937 - ജാക്കി കോളിൻസ് - എഴുത്തുകാരൻ
🌹 1941 - ആൻ റൈസ് - എഴുത്തുകാരി
🌹1946 - സൂസൺ സാറൻഡൺ - നടി
🌹1976 - അലീസിയ സിൽ‌വർസ്റ്റോൺ - നടി

🌟🌟🌟🌟🌟🌟🌟🌟

🌷 *ചരമവാർഷികങ്ങൾ* 🌷🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

🌷 1947 - മാക്സ് പ്ലാങ്ക് - ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനായ ജർമൻ  ഭൗതികശാസ്ത്രജ്ഞനാണ്‌ മാക്സ് പ്ലാങ്ക് (ഏപ്രിൽ 23, 1858 – ഒക്ടോബർ 4, 1947).
🌷 2016 - യൂസഫ് അറയ്ക്കൽ - ഇന്ത്യയിൽ നിന്നുള്ള ഒരു പ്രശസ്ത ചിത്രകാരനാണ് യൂസഫ് അറക്കൽ(1944 - 4 ഒക്ടോബർ 2016)
🌷 1669 - റെംബ്രാഡ്റ്റ് - ചിത്രകാരൻനെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ൻ (ജനനം: 1606 ജൂലൈ 15 - മരണം: 4 ഒക്ടോബർ 1669)
🌷 2014 – ഷാക്ലോദ് ദുവാല്യേ - മുൻ ഹെയ്തി ഭരണാധികാരിയാണ് ഷാക്ലോദ് ദുവാല്യേ (ജൂലൈ 3, 1951 – ഒക്ടോ: 4, 2014).1971 ൽ പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തിയ ദുവാല്യേ 1986 ൽ പൊതുജനപ്രക്ഷോഭം ഉണ്ടാകുന്നതുവരെ ഭരണത്തിൽ തുടർന്നു. തുടർന്നു ഫ്രാൻസിൽ  അഭയം തേടി. ബേബി ദോക് എന്ന അപരനാമത്തിലും ദുവാല്യേ അറിയപ്പെട്ടിരുന്നു.
🌷 1989 - ഗ്രഹാം ചാപ്പ്‌മാൻ - ഹാസ്യനടൻ
♾️♾️♾️♾️♾️♾️♾️♾️
🔥🔥🔥🔥🔥🔥🔥🔥
♾️♾️♾️♾️♾️♾️♾️♾️




Popular posts from this blog

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

ചരിത്രത്തിൽ ജൂൺ 1

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി