ഒക്ടോബർ 05

✒️ ചരിത്രരേഖ  ✒️
🔅🔅🔅🔅🔅🔅🔅🔅
ഇന്ന്  2023 ഒക്ടോബർ 05 (1198 കന്നി 19)
📝📝📝📝📝📝📝📝
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 5 വർഷത്തിലെ 278 (അധിവർഷത്തിൽ 279)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 87 ദിവസങ്ങൾ കൂടിയുണ്ട്.
🔥🌟🔥🌟🔥🌟🔥🌟
📝📝📝📝📝📝📝📝
ദിനാചരണങ്ങൾ
🔥🌟🔥🌟🔥🌟🔥🌟
💠ലോക അദ്ധ്യാപക ദിനം.1994 മുതൽ യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നു)
💠ലോക മെനിഞ്ചൈറ്റിസ് ദിനം
💠അന്താരാഷ്ട്ര വേശ്യാവൃത്തി വിരുദ്ധ ദിനം
💠ആഗോള ജെയിംസ് ബോണ്ട് ദിനം
💠ദേശീയ കഥപറച്ചിൽ ദിനം
💠ദേശീയ ഡിപ്രഷൻ സ്ക്രീനിംഗ് ദിനം
💠റിപ്പബ്ലിക് ദിനം (പോർച്ചുഗൽ)
💠ദേശീയ കവിതാ ദിനം (യുകെ)
💠ഭരണഘടനാ ദിനം (വാനുവാട്ടു)
💠നിയമ നിർവ്വഹണ ദിനം (ഇറാൻ)
💠എഞ്ചിനീയർ ദിനം (ബൊളീവിയ)
💠സംസ്ഥാന ഭാഷാ ദിനം (താജിക്കിസ്ഥാൻ)

🌟🌟🌟🌟🌟🌟🌟🌟

🌹 ചരിത്രസംഭവങ്ങൾ 🌹🔻 🔻 🔻
🔥🔥🔥🔥🔥🔥🔥🔥
🌐 1864 - ഇന്ത്യയിലെ കൊൽക്കത്തയിൽ കൊടുങ്കാറ്റിനെത്തുടർന്ന് അറുപതിനായിരത്തോളം പേർ മരിച്ചു.
🌐 1910 - പോർച്ചുഗൽ റിപ്പബ്ലിക്ക് ആയി.
🌐1921 - ആദ്യമായി ഒരു റേഡിയോ സ്റ്റേഷൻ തുടർച്ചയായി പ്രക്ഷേപണം ആരംഭിച്ചു.അമേരിക്കയിലെ ന്യൂജേഴ്സി നൊവാർക്ക് എന്നിവിടങ്ങളിലെ ഡബ്ലിയു.ജെ.ഇസഡ്  സ്റ്റേഷനാണ് ഈ നേട്ടം കൈവരിച്ചത്.
🌐 1962 - ബീറ്റിൽ‌സ് ഗായകസംഘം അവരുടെ ആദ്യത്തെ പ്രശസ്ത ആൽബം ‘ലവ് മി ഡൂ’ പുറത്തിറക്കി(1962).
🌐 1989 - ജസ്റ്റിസ് എം.ഫാത്തിമാ ബീവിയെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി (1989)

🌐2006 - ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡിലേക്കുള്ള തെരെഞ്ഞെടുപ്പിൽ സ്വാമി പ്രകാശാനന്ദ നേതൃത്വം നൽകുന്ന പക്ഷം വിജയിച്ചു. പ്രകാശാനന്ദ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു.
🌐2009 - ഗംഗ ഡോൾഫിനെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചു.

🔥🌟🔥🌟🔥🌟🔥🌟

🌹ജന്മദിനങ്ങൾ🌹 🔻🔻🔻
🔥🌟🔥🌟🔥🌟🔥🌟
🌹 1823 - രാമലിംഗസ്വാമികൾ - പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്നു വള്ളാളർ എന്നറിയപ്പെടുന്ന രാമലിംഗർ  അഥവാ രാമലിംഗസ്വാമികൾ (ഒക്ടോബർ 5, 1823 - ജനുവരി 30, 1874).
🌹1829 - ചെസ്‌റ്റർ എ.ആർതർ (21-)മത്തെ അമേരിക്കൻ പ്രസിഡന്റ്)
🌹1882 - റോബർട്ട്‌ ഗൊദാർദ് - റോക്കെട്രി (Rocketry) എന്നാ ശാസ്ത്ര ശാഖയുടെ പിതാവാണ് റോബർട്ട്‌ ഗൊദാർദ്  (ജനനം    ഒക്ടോബർ 5, 1882 - മരണം    ഓഗസ്റ്റ് 10, 1945). ദ്രാവക ഇന്ധനം അടിസ്ഥാനമാക്കി ആദ്യത്തെ റോക്കറ്റ് നിർമിച്ചത് ഇദ്ദേഹമാണ്. റോക്കറ്റുകളുടെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
🌹1919 - ഡോണാൾഡ് പ്ലസൻസ് - നടൻ
🌹1947 - ബ്രൈൻ ജോൺസൺ - സംഗീതഞ്ജൻ
🌹1950 - എഡ്വാർഡ് പി. ജോൺസ് - എഡ്വാർഡ് പി. ജോൺസ് (ജനനം : ഒക്ടോബർ 5, 1950) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. അദ്ദേഹത്തിൻറെ 2003 ലെ “The Known World” ഫിക്ഷൻ നോവലുകൾക്കുള്ള പുലിറ്റസർ പുരസ്കാരവും ഇൻറർനാഷണൽ  IMPAC ഡബ്ലിൻ ലിറ്റററി അവാർഡും നേടിയിട്ടുണ്ട്.
🌹1952 - കാഞ്ച ഐലയ്യ - ഇന്ത്യയിലെ ഒരു സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമാണ്‌ കാഞ്ച ഐലയ്യ  (ജനനം: 5 ഒക്ടോബർ 1952). ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികരിലൊരാൾ. മഹാ ബെലി ജന സാംസ്കാരിക സംഘടനയുടെ പ്രസിഡന്റ്. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്‌. ആദ്യത്തെ ദലിത് ബഹുജൻ ആനുകാലികമായ നലുപുവിൻറെ അമരക്കാരിലൊരാൾ‌.
🌹1957 - ഹോളിവുഡ്‌ ഹാസ്യതാരം ബെർണി മാക്ക്‌
🌹1967 - ഗയ് പിയേഴ്‌സ് - നടൻ
🌹1975 - കേറ്റ് വിൻ‌സ്‌ലെറ്റ് - നടി
🌟🌟🌟🌟🌟🌟🌟🌟

🌷ചരമവാർഷികങ്ങൾ🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

🌷877 - ചാൾസ് ദ ബാൾഡ് - ഫ്രഞ്ച് രാജാവ്
🌷1565 - ലോഡോവിക്കോ ഫെറാറി - ഗണിതശാസ്ത്രജ്ഞൻ
🌷1805 - കോൺവാലിസ് പ്രഭു - ഒരു ബ്രിട്ടിഷ് സൈന്യാധിപനും കൊളോനിയൽ ഭരണകർത്താവുമായിരുന്നു കോൺവാലിസ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് കോൺവാലിസ് (ജനനം: 1738 ഡിസംബർ 31 - മരണം: 5 ഒക്ടോബർ 1805).
🌷1896 - വെളുത്തേരി കേശവൻ വൈദ്യർ - മലയാളകവിയും ആയുർവേദ വൈദ്യരുമായിരുന്നു വെളുത്തേരി കേശവൻ വൈദ്യർ (1839 -1896 ഒക്ടോബർ 5) . തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം വൈദ്യനായി നിയമിതനാവുകയും കുവലയാനന്ദ തർജമയുടെ പേരിൽ രാജാവിന്റെ കൈയിൽനിന്നും വീരശൃംഖല നേടുകയും ചെയ്തിട്ടുണ്ട്
🌷1897- കൈക്കുളങ്ങര രാമവാര്യർ - പ്രാചീന കാവ്യശാസ്ത്രങ്ങൾക്കു സുഗ്രഹവും ലളിതവുമായ വ്യാഖ്യാനങ്ങൾ ചമച്ച പ്രമുഖ സംസ്കൃതഭാഷാപണ്ഡിതനും, അദ്ധ്യാപകനുമായിരുന്നു കൈക്കുളങ്ങര രാമവാര്യർ (1832 ആഗസ്‌ററ് 22 -1897 ഒക്‌ടോബര്‍ 5).ഓലയിൽ എഴുതിയ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ആയിരുന്നു പിഴവുകൾ തീർത്ത് രാമവാരിയർ ആദ്യം കടലാസിലേക്ക് പകർത്തിയത്.വിദ്യരത്നപ്രഭ എന്ന അച്ചുകൂടത്തിലാണ് രാമവാരിയരുടെ ആദ്യകാലകൃതികൾ പുറത്തിറങ്ങിയത്.അമരകോശത്തിന്റെ ബാലപ്രിയാ വ്യാഖ്യാനം, അഷ്ടാംഗഹൃദയത്തിന്റെ സാരാർത്ഥ ദർപ്പണ വ്യാഖ്യാനം, നൂതനസിദ്ധരൂപം, ബാലപ്രബോധനം, സമാസചക്രം, ലക്ഷ്മണോപദേശം,എന്നിവയുടെ വ്യാഖ്യാനങ്ങളും രാമവാരിയർ രചിച്ചു. കൂടാതെ 108 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വാഗാനന്ദലഹരി, നാൽപ്പതിൽപ്പരം പദ്യങ്ങളൂള്ള വാമദേവസ്തവവും അദ്ദേഹം രചിച്ചിട്ടുണ്ട്.
🌷1948 - എ.കെ. പിള്ള - കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകനും പത്രാധിപരും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ഏ.കെ പിള്ള അഥവാ ബാരിസ്റ്റർ ഏ.കെ.പിള്ള (1893ഏപ്രിൽ 16 - 1948 ഒക്ടോബർ 5).
ഒക്ടോബർ 5).
🌷1996 - സെയ്മൂർ ക്രേ - സെയ്മൂർ ക്രേ (ജനനം: 28 സെപ്റ്റംബർ 1925 - മരണം: 5 ഒക്ടോബർ 1996) സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവായാണ് സെയ്മൂർ ക്രേ എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ അറിയപ്പെടുന്നത്
🌷2011 - സ്റ്റീവ് ജോബ്സ് - ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമാണ് സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ് (ഫെബ്രുവരി 24, 1955 – ഒക്ടോബർ 5 2011). പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്നാണ്. നെക്സ്റ്റ് ഐ, പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്.

♾️♾️♾️♾️♾️♾️♾️♾️
🔥🔥🔥🔥🔥🔥🔥🔥
➿➿➿➿➿➿➿

Popular posts from this blog

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

ചരിത്രത്തിൽ ജൂൺ 1

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി