ഒക്ടോബർ 07

🔅🔅🔅🔅🔅🔅🔅🔅
✒️  *ചരിത്ര രേഖ*  ✒️
🔅🔅🔅🔅🔅🔅🔅🔅
ഇന്ന്  2023 ഒക്ടോബർ 07 (1198 കന്നി 21)
📝📝📝📝📝📝📝📝

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 7 വർഷത്തിലെ 280 (അധിവർഷത്തിൽ 281)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 85 ദിവസങ്ങൾ കൂടിയുണ്ട്.
🔥🌟🔥🌟🔥🌟🔥🌟
📝📝📝📝📝📝📝📝

*ദിനാചരണങ്ങൾ*

🔥🌟🔥🌟🔥🌟🔥🌟
💠 ലോക പരുത്തി ദിനം
💠മാന്യമായ ജോലിക്കുള്ള ലോക ദിനം

💠അന്താരാഷ്ട്ര പത്ര കാരിയർ ദിനം (ഒക്ടോബറിലെ ആദ്യ മുഴുവൻ ആഴ്ചയിലെ ശനിയാഴ്ച)

🌟🌟🌟🌟🌟🌟🌟🌟

🌹 *ചരിത്രസംഭവങ്ങൾ* 🌹🔻 🔻 🔻
🔥🔥🔥🔥🔥🔥🔥🔥

🌐1737 - ബംഗാളിന്റെ തീരത്തുണ്ടായ നാല്പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില് 3,00,000 പേർ കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തു

🌐1769 - ഇംഗ്ലീഷ് പര്യവേഷകനായ തോമസ് കൊക്ക് ന്യൂസിലാന്റ് കണ്ടെത്തി.

🌐1919 - ആൽബർട്ട് പ്ലസ്‌മാൻ എന്ന പൈലറ്റ് നെതർലാൻഡ്‌സിൽ കെ.എൽ.എം. എയർലൈൻസ് തുടങ്ങി.

🌐1931 - ന്യൂയോർക്കിലെ റോചെസ്‌സ്റ്ററിൽ ആദ്യത്തെ ഇൻഫ്രാ റെഡ് ഫോട്ടോഗ്രാഫ് എടുക്കപ്പെട്ടു.

🌐1949 - ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (കിഴക്കൻ ജർമ്മനി) രൂപീകരിച്ചു

🌐1950 - മദർ തെരേസ കൊൽക്കത്തയിൽ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സംഘം സ്ഥാപിച്ചു.

🌐1959 - ആദ്യമായി ചന്ദ്രൻറെ മറുഭാഗത്തിന്റെ  ചിത്രം റഷ്യൻ സ്പേസ് ക്രാഫ്റ്റായ ലൂണ 3 പകർത്തി.

🌐1975 - കേരളത്തിൽ കർഷകത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നു.

🌐1985 - എംഎസ് അക്കില്ലെ ലോറോ കപ്പൽ ഈജിപ്ത് തീരത്ത് വച്ച് പലസ്തീൻ ലിബറേഷൻ ഫ്രണ്ടിൽ നിന്നുള്ള നാല് പേർ ഹൈജാക്ക് ചെയ്തു.

🌐2001 - അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത പട്ടാളം താലിബാനെതിരെ അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം ആരംഭിച്ചു.

🌐2007 - താലിബാനെതിരായ യു.എസ് ആക്രമണം (operation enduring freedom) തുടങ്ങി..

🌐2012 – ഹ്യൂഗോ ഷാവസ് രണ്ടാം വട്ടറും വെനസ്വലൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു..

🔥🌟🔥🌟🔥🌟🔥🌟

🌹 *ജന്മദിനങ്ങൾ* 🌹 🔻🔻🔻
🔥🌟🔥🌟🔥🌟🔥🌟

🌹 നാലപ്പാട്ട് നാരായണമേനോൻ - പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ (ജീവിതകാലം: 1887 ഒക്ടോബർ 7 - 1954 ഒക്ടോബർ 31). വിവർത്തനം, കവിതാരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു

🌹 വ്ലാദിമിർ പുടിൻ - റഷ്യൻ ഫെഡറേഷന്റെ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ.  വ്ലാദിമിർ വ്ലാദിമിറോവിച്ച് പുടിൻ എന്നാണു പൂർണനാമം. (ജനനം: 7 ഒക്ടോബർ 1952).

🌹അഖ്‌തർ ബീഗം - ബീഗം അഖ്തർ എന്ന പേരിൽ അറിയപ്പെടുന്ന അഖ്താറിഭായ് ഫൈസാബാദി ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു അഖ്‌തർ ബീഗം (ജനനം: 7 ഒക്ടോബർ 1914 - മരണം: 30 ഒക്ടോബർ 1974). ഗസലുകളുടെ രാജ്ഞി എന്ന് അറിയപ്പെട്ടു

🌹ജ്ഞാനക്കൂത്തൻ - ആധുനിക തമിഴ് കവിതയുടെ തുടക്കക്കാരിലൊരാളായിരുന്നു ജ്ഞാനക്കൂത്തൻ എന്ന പേരിലെഴുതിയിരുന്ന ആർ. രംഗനാഥൻ (ഒക്ടോബർ  7, 1938 - ജൂലൈ 27, 2016).

🌹ടി. ഉബൈദ് - ഒരു മലയാള കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്നു ടി. ഉബൈദ് (ജനനം    1908 ഒക്ടോബർ 7 - മരണം    1972 ഒക്ടോബർ 3). ഉബൈദിന്റെ കവിതകളിലെ പ്രധാന അന്തർധാര ഇസ്‌ലാമും ദേശസ്നേഹവുമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

🌹 ഡെസ്മണ്ട് ടുട്ടു - തെക്കേ ആഫ്രിക്കക്കാരനായ ബിഷപ്പും സന്നദ്ധപ്രവർത്തകനും നോബൽ സമ്മാന ജേതാവുമായിരുന്നു ഡെസ്മണ്ട് ടുട്ടു  എന്ന ഡെസ്മണ്ട് പിലൊ ടുട്ടു. (ജനനം: 7 ഒക്ടോബർ 1931 - മരണം: 2021 ഡിസംബർ 26).

🌹 നീൽസ് ബോർ - ശാസ്ത്രലോകത്തിന് വളരെയധികം സംഭാവനകൾ ചെയ്തിട്ടുള്ള ഒരു ഡാനിഷ്  ഊർജ്ജതന്ത്രഞ്ജനാണ് നീൽസ് ഹെന്രിക് ഡേവിഡ് ബോർ (7 ഒക്ടോബർ 1885 — 18 നവംബർ 1962).

🌟🌟🌟🌟🌟🌟🌟🌟

🌷 *ചരമവാർഷികങ്ങൾ* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

🌷1708 - ഗുരു ഗോബിന്ദ് സിങ് - സിഖ് മതത്തിന്റെ പത്താമത്തെ ഗുരു ആയിരുന്നു ഗുരു ഗോബിന്ദ് സിങ് (ജനനം: 1666 ഡിസംബർ 22 - 7 ഒക്ടോബർ 1708).

🌷1849 - എഡ്ഗാർ അല്ലൻ പോ - എഡ്ഗാർ അല്ലൻ പോ (ജനുവരി 19, 1809 – ഒക്ടോബർ 7, 1849) അമേരിക്കൻ കവിയും, ചെറുകഥാകൃത്തും എഴുത്തുകാരനും, നാടകകൃത്തും, എഡിറ്ററും, നിരൂപകനും, ഉപന്യാസകാരനും അമേരിക്കൻ റൊമാന്റിക് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളുമായിരുന്നു.

🌷1919 - ആൽഫ്രഡ് ഡീക്കിൻ - ആസ്ട്രേലിയയിലെ പ്രമുഖനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു ആൽഫ്രഡ് ഡീക്കിൻ(3 ആഗസ്റ്റ് 1856 – 7 ഒക്ടോബർ 1919). ആസ്റ്റ്രേലിയയ്ക്ക് ഒരു ഏകീകൃത ഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1903 മുതൽ 10 വരെ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

🌷1959 - മരിയോ ലാൻസ - പ്രമുഖ ഒപ്പറെ ഗായകനും, ചലച്ചിത്രതാരവുമായിരുന്നു മരിയോ ലാൻസ. ഇറ്റലിയിൽ നിന്നു അമേരിയ്ക്കയിലേയ്ക്ക്  കുടിയേറിയ ദമ്പതികളുടെ പുത്രനായി ആണ് മരിയോ ലാൻസ ജനിച്ചത്. (ജനുവരി 31, 1921 – ഒക്ടോ: 7, 1959) യഥാർത്ഥ നാമം ആൽഫ്രെഡ് ആർനോൾഡ് കൊക്കോസ എന്നായിരുന്നു.

🌷1971 -  കെ. കേളപ്പൻ - കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ (കെ. കേളപ്പൻ നായർ). (ജനനം: 1889 ഓഗസ്റ്റ് 24; മരണം: 1971 ഒക്ടോബർ 7). നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ.

🌷1978 - എം.എസ്. ബാബുരാജ് - മലയാള സിനിമയിലെ പ്രമുഖനായ സംഗീത സംവിധായകനായിരുന്നു എം എസ് ബാബുരാജ് (ജനനം: 1921 മാർച്ച് 9 - മരണം: 7 ഒക്ടോബർ 1978). കോഴിക്കോട്ടുകാരനായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ് എന്നാണ്.

🌷1993 - ആഗ്നസ് ഡി മില്ലെ - അമേരിക്കൻ  നൃത്തസംവിധായികയായിരുന്നു ആഗ്നസ് ഡി മില്ലെ (ജനനം: 1905 സെപ്റ്റംബർ 18 - മരണം: 7 ഒക്ടോബർ 1993). 1905-ൽ ന്യൂയോർക്കിലെ ഒരു തിയെറ്റർ കുടുംബത്തിൽ ജനിച്ചു. പിതാവ് നാടകകൃത്തും തിരക്കഥാകൃത്തും ആയിരുന്നു.

♾️♾️♾️♾️♾️♾️♾️♾️
🔥🔥🔥🔥🔥🔥🔥🔥
➿➿➿➿➿➿➿

Popular posts from this blog

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

ചരിത്രത്തിൽ ജൂൺ 1

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി